ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം; കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി

പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്നു.

author-image
Anagha Rajeev
Updated On
New Update
GCHHHHHHHHHH
Listen to this article
0.75x1x1.5x
00:00/ 00:00

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മെ​ഗാ സ്റ്റാർ മമ്മൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും താരം കുറിച്ചു.

പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങൾ. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, താരം കുറിച്ചു. ഇന്ത്യൻ സിനിമ-സാംസ്കാരിക വിഭാഗത്തിൽ നിന്നും നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളിറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

actor mammootty Cannes Film Festival