'ജോസച്ചായൻ' വരുന്നു! വിഷു ദിനത്തിൽ മേജർ അപ്ഡേറ്റ് പുറത്തുവിടാൻ 'ടർബോ' ടീം

മലയാളി പ്രേക്ഷകർ‌ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് 'ടർബോ'.

author-image
Greeshma Rakesh
New Update
-turbo-

turbo movie

Listen to this article
0.75x1x1.5x
00:00/ 00:00

മെഗാസ്റ്റാർ മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായ് എത്തുന്ന വൈശാഖ് ചിത്രം 'ടർബോ'യുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ പുറത്തുവിടും.വിഷു ദിനത്തിൽ വൈകിട്ട് 6 മണിക്ക് പുറത്തുവിടുമെന്നാണ് മമ്മൂട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.മലയാളി പ്രേക്ഷകർ‌ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് 'ടർബോ'.

മമ്മൂട്ടി കമ്പനിയുടെ  ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. മാത്രമല്ല കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘ടർബോ’ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്നാണ് റിപ്പോർട്ട്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.ഛായാഗ്രഹണം – വിഷ്ണു ശർമ്മ, ചിത്രസംയോജനം – ഷമീർ മുഹമ്മദ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. 

turbo movie mammootty movie news