മാസാവാൻ ജോസേട്ടൻ; 'ടർബോ'യുടെ ട്രെയിലർ എത്തി, ഇനി കളി കളറാകും!

പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ എന്ന നിലയിൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറും അണിയിച്ചൊരുക്കിയിരിക്കുന്നത്.  

author-image
anumol ps
New Update
turbo

ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ടർബോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ എന്ന നിലയിൽ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറും അണിയിച്ചൊരുക്കിയിരിക്കുന്നത്.  വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ടർബോ. ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുൻ വർക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.  ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജൂൺ 13ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും കണ്ടപ്പോൾ മുതലേ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടർബോ പറയുന്നത്.  കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. വൈശാഖും മമ്മൂട്ടിയും ഒന്നിച്ച 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് 'ടർബോ'.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

mammootty turbo movie trailer release