റിലീസിനു മുന്നേ ശ്രദ്ധനേടി മന്ദാകിനിയിലെ 'വട്ടേപ്പം'

'മന്ദാകിനി'. ചിത്രത്തിലെ  ആദ്യ ഗാനം പുറത്തുവന്നയുടനെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ 1.1 മില്യൺ വ്യൂസാണ് യൂട്യൂബിൽ മാത്രം ഗാനത്തിന് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിലും ഗാനം ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.  

author-image
Anagha Rajeev
New Update
vattepam
Listen to this article
0.75x1x1.5x
00:00/ 00:00

അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് 'മന്ദാകിനി'. ചിത്രത്തിലെ 
ആദ്യ ഗാനം പുറത്തുവന്നയുടനെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലുള്ളത്. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീ തയാറാക്കിയ 'വട്ടേപ്പം' എന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

ഈ മാസം ഒമ്പതിനാണ് ഗാനം പുറത്തിറക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ 1.1 മില്യൺ വ്യൂസാണ് യൂട്യൂബിൽ മാത്രം ഗാനത്തിന് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിലും ഗാനം ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞു.  ആവേശം സിനിമയിലെ ഡബ്‌സി പാടിയ 'ഇല്യൂമിനാണ്ടി' എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ 'വട്ടേപ്പ'വും സൂപ്പർ ഹിറ്റായി മാറുന്നത്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ വിനോദ് ലീലയുടേതാണ്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

Mandakini movie malayalam movie songs