Poster of Manichitrathazhu
മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് സിനിമയ്ക്ക് റീറിലീസിന് ലഭിച്ചത് വമ്പന്‍ സ്വീകരണം. മണിച്ചിത്രത്താഴിന്റെ ഫോര്‍കെ പതിപ്പ് ഇന്നാണ് തിയറ്ററില്‍ എത്തിയത്. മുപ്പതക്തി ഒന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിന് പിന്നാലെ പുത്തന്‍ ദൃശ്യമികവില്‍ മണിച്ചിത്രത്താഴ് എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
1993 ഡിസംബറില്‍ മണിച്ചിത്രത്താഴ് ആകെ ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ റി റിലീസ് ചെയ്യുമ്പോള്‍ നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തിത്. മൊത്തം നൂറ്റി ആറ് തിയറ്ററുകളില്‍ മണിച്ചിത്രത്താഴ് ആദ്യദിവസം റിലീസ് ചെയ്തു. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങിയത്. സ്വര്‍ഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്.