Manichithrathazhu is set to hi the theatres again
സണ്ണിയെയും ഗംഗയെയും നകുലനെയും ബിഗ് സക്രീനില്‍ കാണാത്തവര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. മലയാള സിനിമകളിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിചിത്രത്താഴ് വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഫാസിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ പ്രധാന വേശത്തിലെത്തിയ ചിത്രത്തിന്റെ റി-റീലീസ് ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുത്തന്‍ സാങ്കേതിക മികവിലായിരിക്കും ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.
1993ലായിരുന്നു മണിചിത്രത്താഴ് ഫാസിലിന്റെ സംവിധാനത്തില്‍ എത്തിയത്. മലയാളികര്‍ക്ക് സുപരിചിതരായ നാഗവല്ലിയെ കാണാനായി തിയറ്ററില്‍ വലിയ റെസ്‌പോണ്‍സുകള്‍ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. സിനിമയിലെ വിഷ്വല്‍സും സംഗീതവും എക്കാലത്തെയും മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നാണ്. ജൂലൈ 12ന് തിയറ്ററുകളില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരന്നു. തിയ്യതിയും വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.