അന്വേഷണം നടക്കട്ടെ,പണം തട്ടാൻ നോക്കിയവരും അവസരം കിട്ടാത്തവരും ഇനിയും വരും:മിനു മുനീറിന്റെ ആരോപണത്തിൽ മണിയൻപിള്ള രാജു

 അഡ്ജെസ്റ്റ്മെന്റുകൾ സഹിക്കാൻ കഴിയാതെ മലയാള സിനിമയിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നുവെന്നും മിനു മുനീർ പറയുന്നു. “ഞാൻ ഇന്ന് വരും വാതിൽ തുറന്ന് തരണ”മെന്ന് മണിയൻപിള്ള രാജു പറഞ്ഞുവെന്നായിരുന്നു മിനു മുനീറിന്റെ ആരോപണം.

author-image
Greeshma Rakesh
New Update
maniyanpilla-raju-reaction-to--minu-muneers-sexual-allegations

minu muneer , maniyanpilla raju

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടി മിനു മുനീറിന്റെ ലൈം​ഗിക ആരോപണത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു.ആരോപണങ്ങൾ ഇനിയും വരും, പണം തട്ടാൻ നോക്കിയവരും അവസരം കിട്ടാത്തവരും അടക്കം ഇനിയും ആരോപണങ്ങൾ ഉന്നയിക്കുമെന്ന് മണിയൻ പിള്ള രാജു പ്രതികരിച്ചു. ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ നിന്നെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ സംഘം വന്നല്ലോ, അവർ അന്വേഷിക്കട്ടെ, കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. ആരോപണങ്ങൾ വരുന്നതിന് പിന്നിൽ ചിലപ്പോൾ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. ഇനിയും ധാരാളം ആരോപണങ്ങൾ വരും. WCCയുടെ ആവശ്യം ശരിയാണ്, അന്വേഷണം ആവശ്യമാണ്. സിദ്ദിഖിനെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കണം. മിനു മുനീറിനെ അറിയാം. ‘എൽസമ്മ എന്ന ആൺകുട്ടി’ സിനിമ ലൊക്കേഷനിൽ വച്ച് കണ്ടിട്ടുണ്ട്. അവരുടെ ആരോപണം തെറ്റാണ്. എനിക്കെതിരെയും ആരോപണം വരുന്നുണ്ടെങ്കിൽ അതിൽ അന്വേഷണം നടക്കട്ടെ.

നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പടെ നാലുപേർക്കെതിരെയായിരുന്നു നടി മിനു മുനീർ ആരോപണവുമായി രം​ഗത്തുവന്നത്. ലൈം​ഗികാതിക്രമം ഉൾപ്പടെ മോശം പെരുമാറ്റം നേരിട്ടുവെന്നും 2013ലായിരുന്നു സംഭവമെന്നും മിനു മുനീർ പറയുന്നു. മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണം.  അഡ്ജെസ്റ്റ്മെന്റുകൾ സഹിക്കാൻ കഴിയാതെ മലയാള സിനിമയിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നുവെന്നും മിനു മുനീർ പറയുന്നു. “ഞാൻ ഇന്ന് വരും വാതിൽ തുറന്ന് തരണ”മെന്ന് മണിയൻപിള്ള രാജു പറഞ്ഞുവെന്നായിരുന്നു മിനു മുനീറിന്റെ ആരോപണം.

 

 

 

minu muneer sexual allegation hema committee report malayalam cinema maniyanpilla raju