ചിത്രത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് എത്തുന്നത്: വേട്ടയ്യനെക്കുറിച്ച് മഞ്ജു വാര്യർ

'രജനി സാറിനൊപ്പം ഇത് ആദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അങ്ങനെ മികച്ച ഒരു കോമ്പിനേഷനാണ് - മഞ്ജു വാര്യർ

author-image
Vishnupriya
New Update
manj
Listen to this article
0.75x1x1.5x
00:00/ 00:00

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

'രജനി സാറിനൊപ്പം ഇത് ആദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അങ്ങനെ മികച്ച ഒരു കോമ്പിനേഷനാണ്. അതൊരു നല്ല സിനിമയാണ്, അതുപോലെ തീർച്ചയായും ഒരു രജനികാന്ത് സിനിമയും. സിനിമയിൽ രജനി സാറിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്,' എന്ന് മഞ്ജു വാര്യർ പറഞ്ഞു. 

വേട്ടയ്യൻ ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ . മഞ്ജു വാര്യർക്ക് പുറമെ ഫഹദ് ഫാസിലും സിനിമയിൽ വേഷമിടുന്നുണ്ട്. ഇരുവർക്കും പുറമെ അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

vettayyan manju warrior rejanikanth