
manju warrier new tamil movie mr x photo
അസുരൻ ,തുനിവ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മഞ്‍ജു വാര്യർ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്.മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്.
മലയാളി താരം അനഘയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സ് ആണ് നിർമാണം.ഇപ്പോഴിത ചിത്രത്തിലെ മഞ്‍ജു വാര്യരുടെ ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഛായാഗ്രാഹണം നിർവഹിക്കുന്നത് അരുൾ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിർവഹിക്കുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രിൻസ് പിക്‌ചേഴ്‌സ് തന്നെയാണ് മഞ്ജു ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ടീമിനൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് മഞ്ജുവും. ചിത്രത്തിന്റെ പോസ്റ്റ് മഞ്ജു തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. തമിഴിനുപുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
'ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ. സിനിമയിൽ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം.
എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷൻ ത്രില്ലറായിരുന്നു. ജി എം സുന്ദർ, സമുദ്രകനി, ജോൺ കോക്കൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാണം.