അൽഫോൺസ് പുത്രൻ മാത്യു തോമസ് കുട്ടികെട്ടിൽ 'കപ്പ്‌'; ചിത്രൻറെ ടീസർ പുറത്തിറങ്ങി

നടൻ ജയസൂര്യയുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ടീസർ റിലീസ് ചെയ്തത്

author-image
Rajesh T L
Updated On
New Update
cup movie

'കപ്പ്‌' മൂവി പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമായ 'കപ്പ് ' ൻറെ ടീസർ പുറത്തിറക്കി നടൻ ജയസൂര്യ. താരത്തിൻറെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ടീസർ റിലീസ് ചെയ്തത്. അനന്യ ഫിലിംസിൻറെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ആണ് ചിത്രത്തിൻറെ  നിർമാതാക്കൾ. മാത്യു തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവൽ ആണ്.

ബാഡ്മിന്റൺ കളിയിൽ കപ്പ് നേടണമെന്ന മാത്യുവിന്റെ കഥാപാത്രത്തിൻറെ ആഗ്രഹവും ഇതിനിടയിലെ മനോഹരമായ പ്രണയവുമൊക്കെയാണ് കഥ. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്.ചിത്രത്തിൽ ബേസിലും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.

ഒരു ഫീൽ ഗുഡ് സിനിമയായെത്തുന്ന ചിത്രത്തിൻറെ തിരക്കഥ അഖിലേഷ് ലതാ രാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു. മാത്യുവിൻറെ അച്ഛനായെത്തുന്നത് ഗുരു സോമസുന്ദരമാണ്.

വ്യത്യസ്തമായ റോളിൽ നമിത പ്രമോദും,  കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നുണ്ട്.  ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിൻറെ ക്യാമറ : നിഖിൽ എസ് പ്രവീൺ, എഡിറ്റർ : റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു | രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്സ്‌ : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് : അരുൺ രാജ് | ശരത് അമ്പാട്ട് | അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്ററ്.

mathew thomas cup alphonse puthran