മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി...!

പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ"യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിർവ്വഹിച്ചത്.

author-image
Greeshma Rakesh
Updated On
New Update
mayamma-movie

mayamma movie poster songs and trailer released

Listen to this article
0.75x 1x 1.5x
00:00 / 00:00

പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ"യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിർവ്വഹിച്ചത്.

പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നീ വനിതാ വ്യക്തിത്ത്വങ്ങൾ ചേർന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 

 

മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കർക്കു പുറമെ രാജശേഖരൻ നായർ, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണൻ, അഖില ആനന്ദ്, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ കോറമംഗലം എന്നിവർ സംസാരിച്ചു. നന്ദി പ്രകാശനം നടത്തിയത് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പരവൂർ ആയിരുന്നു. പ്രോഗ്രാം ആങ്കർ ചെയ്തത് പിആർഓ അജയ് തുണ്ടത്തിലും. 

വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, കെ പി എ സി ലീലാമണി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ നവീൻ കെ സാജും എഡിറ്റർ അനൂപ് എസ് രാജുമാണ്.ലക്ഷ്മിജയൻ, പ്രമീള, പ്രിയാ രാജേഷ് എന്നിവരും മായമ്മയിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.മായമ്മയുടെ പിആർഓ അജയ് തുണ്ടത്തിൽ .

movie news malayalam film industry trailer mayamma movie poster