നടി മീരാ നന്ദൻ വിവാഹിതയായി

ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. '' 'ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവത കാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. 

author-image
Anagha Rajeev
New Update
g
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂരിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ലണ്ടനിൽ അക്കൗണ്ടൻറായ ശ്രീജുവാണ് വരൻ. 

കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. '' 'ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവത കാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. 

മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ... എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്, അവർ കണ്ടു മുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു' വിവാഹ നിശ്ചയ വാർത്ത പങ്കുവച്ചുകൊണ്ട് മീര കുറിച്ചത് ഇങ്ങനെയായിരുന്നു.

meera nandhan