ഹേമാപണ്ട് കാലത്ത് വസ്ത്രം മാറാൻ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും പുഴയുടെയും അരികിൽ നിന്നായിരുന്നു വസ്ത്രം മാറിയിരുന്നത്. എന്നാൽ ഇന്ന് കാരവൻ ഉണ്ട്. അതിൽ വസ്ത്രം മാറൽ മാത്രമാണോ ഇന്ന് നടക്കുന്നത്. അല്ല. ഡിന്നർ നടക്കും സെക്സും നടക്കും. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും ആണെന്ന് നടി ഷക്കീല. ഈ ഗ്രൂപ്പിൽ മുകേഷും ഉണ്ട്, എന്നാൽ മെയിൻ പർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും ആണെന്നാണ് ഷക്കീല പറയുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ സിനിമകളിലും പവർഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.
പണ്ട് കാലത്ത് വസ്ത്രം മാറാൻ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും പുഴയുടെയും അരികിൽ നിന്നായിരുന്നു വസ്ത്രം മാറിയിരുന്നത്. എന്നാൽ ഇന്ന് കാരവൻ ഉണ്ട്. അതിൽ വസ്ത്രം മാറൽ മാത്രമാണോ ഇന്ന് നടക്കുന്നത്. അല്ല. ഡിന്നർ നടക്കും സെക്സും നടക്കും.
മീടുവിനോട് ശക്തമായി വിയോജിക്കുന്നു. അതിക്രമം ഉണ്ടായി വർഷങ്ങൾ കഴിഞ്ഞ് ആരോപണം ഉയർത്തുന്നത് ശരിയല്ല. ഉപദ്രവിക്കാൻ ആരെങ്കിലും വന്നാൽ ചെരിപ്പൂരി അടിക്കണം. എല്ലാ ഭാഷയിലും സിനിമകളിൽ സ്ത്രീകൾ ചൂഷണം നേരിടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകൾ വന്നാലും ഇത് മാറാൻ പോകുന്നില്ല.
നടന്മാരെ ജയിലിൽ അടച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പൂർണപരിഹാരം ഉണ്ടാകുകയുള്ളൂ എന്നാണ് ഷക്കീല പറയുന്നത്. നടിമാരുടെ വാതിലിൽ മുട്ടുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തുന്നുണ്ട്. ഒരു സിനിമ, പേരറിയില്ല. ആ സിനിമയിൽ കലാഭവൻ മണി ഉണ്ടായിരുന്നു.
ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാൻ. രാത്രി പന്ത്രണ്ട്-പന്ത്രണ്ടരയായപ്പോൾ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയിൽ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങൾ വാതിൽ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.
ഞാൻ അയാളോട് പോകാൻ പറഞ്ഞു. നീ ആരാടി, നീ ഇതിൽ വരരുതെന്ന് അയാൾ. അവസാനം ദേഷ്യത്തിൽ അയാൾ പോയി. ഞങ്ങൾ ഗസ്റ്റ് ഹൗസ് മുഴുവൻ ലോക്ക് ചെയ്തു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവർ ഇവളെ ശല്യം ചെയ്തത്.
നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. അന്നും താനായിരുന്നു രക്ഷിച്ചത്. അതേസമയം, മീടു ആരോപണങ്ങളോട് വിയോജിപ്പുണ്ടെന്നും അവർ വ്യക്തമാക്കി. അപ്പോൾ തന്നെ ചെരിപ്പെടുത്ത് അടിക്കുകയാണ് വേണ്ടതെന്നും ഷക്കീല ന്യൂസ് 18 തമിഴിനോട് വ്യക്തമാക്കി