പ്രിയപ്പെട്ട ലാലിന് പിറന്നാൾ ചുംബനങ്ങൾ'; മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി

മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം 'പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ' എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

author-image
Anagha Rajeev
New Update
mmmmj
Listen to this article
0.75x1x1.5x
00:00/ 00:00

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം 'പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ' എന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളും പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

actor mohanlal Latest Movie News