mohanlal shares the update about empuraan release
മോഹൻലാൽ- പൃഥ്വിരാജ് സുകുമാരൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ.പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.നിലവിൽ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.
എമ്പുരാൻ ഈ വർഷാവസാനം അല്ലെങ്കിൽ 2025 ജനുവരിയിൽ റിലീസ് ചെയ്യുന്നതിനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്ന് മോഹൻലാൽ വെളിപ്പെടുത്തി.സിനിമയുടെ ചിത്രീകരണം ലേ ലഡാക്കിലാണ് ആരംഭിച്ചത്.ശേഷം യുകെ, യുഎസ്, ചെന്നൈ എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.ഗുജറാത്ത്, ദുബായ് എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും മോഹൻലാൽ അറിയിച്ചു.എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ ആ സിനിമയിലൂടെ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിഗ് ബോസ് സീണൺ 6 ഷോയ്ക്കിടയിലാണ് മോഹൻലാലിൻറെ വെളിപ്പെടുത്തൽ.
2019 ൽ 'ലൂസിഫർ' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.