എൽ 360 ലോക്കേഷൻ വീഡിയോ പുറത്ത്; സാധാരണക്കാരനായി മോഹൻലാൽ

തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റെത്. എൽ 360ന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ നിർമാതാവ് രജപുത്ര രഞ്‍ജിത്ത് പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

author-image
Anagha Rajeev
New Update
ss
Listen to this article
0.75x 1x 1.5x
00:00 / 00:00

 എൽ 360 എന്ന താത്കാലിക പേരുള്ള ചിത്രമാണ് മോഹൻലാൽ ചെയ്‍തുകൊണ്ടിരിക്കുന്നത്. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റെത്. എൽ 360ന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ നിർമാതാവ് രജപുത്ര രഞ്‍ജിത്ത് പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് തരുൺ മൂർത്തിയാണ്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് ‌സംവിധായകൻ തരുൺ മൂർത്തി വ്യക്തമാക്കിയതും ചർച്ചയായിരുന്നു. എൽ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാൽ നിർദ്ദേശിച്ചതിനാലാണ് ഏപ്രിലിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുൺ മൂർത്തി വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിർമിക്കുന്ന ചിത്രമാണ് എൽ 360. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായാണ് ചിത്രത്തിൽ മോഹൻലാലെത്തുന്നത്. തരുൺ മൂർത്തിയുടെ എൽ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ.

നിർമാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ.  സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എൽ 360ന്റെ പിആർഒ വാഴൂർ ജോസ് ആണ്.

mohanlal movie movie news updates