'ഇന്ന് പോകുവാണോ', 'ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?';വൈറലായി വയോധികയായ ആരാധികയോടുള്ള മോഹൻലാലിന്റെ കുശലാന്വേഷണം

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ രസകരമായ നിമിഷം അരങ്ങേറിയത്.വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

author-image
Greeshma Rakesh
New Update
mohanlal-with-a-elderly-fan-video

mohanlal with a elderly fan video viral

Listen to this article
0.75x 1x 1.5x
00:00 / 00:00

വയോധികയായ ആരാധികയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന നടൻ മോഹൻലാലിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഈ രസകരമായ നിമിഷം അരങ്ങേറിയത്.ഷൂട്ടിംഗ് കഴിഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ 'ഇന്ന് പോകുവാണോ..' എന്ന് ആരാധിക തിരികെ ചോദിക്കുന്നു. ഉടൻ 'എന്താ ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?' എന്ന് മോഹൻലാൽ തമാശ രൂപേണ തിരികെ ചോദിക്കുന്നുമുണ്ട്.

ശേഷം തന്നെ വീട്ടിലേക്ക് ക്ഷണിച്ച ആരാധിക, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും മോഹൻലാൽ പറയുന്നുണ്ട്. വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹൻലാൽ യാത്ര ചോദിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.ഇതിനുമുമ്പും ഇതേ അമ്മയോടൊപ്പമുള്ള മോഹൻലാലിന്റെ വിഡിയോ വൈറലായിട്ടുണ്ട്. ഈ സിനിമയുടെ പൂജ ചടങ്ങിനിടെ തന്നെ കാണാൻ വന്ന അമ്മയോട്, ‘പോരുന്നോ എന്റെ കൂടെ’ എന്നു മോഹൻലാൽ ചോദിച്ചത് സമൂഹ മാധ്യമങ്ങളിലടക്കം ആരാധകർ ആഘോഷമാക്കിയിരുന്നു.

അതേസമയം എൽ 360 പുരോഗമിക്കുകയാണ്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.

social media L 360 Tharun Moorthy viral video mohanlal