'മോണിക്ക ഒരു എ. ഐ സ്റ്റോറി'യുടെ റിലീസ് നീട്ടി; ചിത്രം ജൂൺ 21ന് തിയറ്ററുകളിലെത്തും

നേരത്തെ മേയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം ജൂൺ 21 ലേക്ക് മാറ്റുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

author-image
Greeshma Rakesh
New Update
movie

monica oru aI story movie will be released on june 21st in theaters kerala

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമയായ മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.ജൂൺ 21 നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.നേരത്തെ മേയ് 31 നായിരുന്നു റിലീസ് തീരുമാനിച്ചത്.എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം ജൂൺ 21 ലേക്ക് മാറ്റുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഒരു പ്രമുഖ നടൻ തന്റെ അസുഖം ഒരു ചടങ്ങിൽ വെച്ച് വെളിപ്പെടുത്തിയത്.അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ചെറിയ രീതിയിൽ തനിക്കുണ്ടെന്നും ചെറുപ്പത്തിൽ കണ്ടത്തിയിരുന്നെങ്കിൽ അത് മാറ്റാനാകുമായിരുന്നെന്നും ആ നടൻ തുറന്നു പറഞ്ഞിരുന്നു.മോണിക്ക ഒരു എ ഐ സ്റ്റോറി യഥാർത്ഥത്തിൽ പ്രമുഖ നടൻ സൂചിപ്പിച്ച ആ അസുഖം വന്ന ഒരു കുട്ടിയുടെ കഥയാണ്.

ഹൈപ്പർ ആക്റ്റീവ് ആയ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നില്ല.ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉചിതമായ സമയത്തു ചികിത്സ നൽകാത്തതിനെ തുടർന്നു നാല്പത്തി ഒന്നാം വയസ്സിലും അതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് .മോണിക്ക ഒരു എ ഐ സ്റ്റോറി ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെക്കുറിച്ചും അവൻ ഒരു അത്ഭുത ബാലനായി മാറുന്നതിനെക്കുറിച്ചും കുട്ടികളെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണെന്ന്  അണിയറപ്രവർത്തകർ വ്യക്തമാക്കി.

മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് ചിത്രത്തിൽ സ്വരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ കഥാപാത്രമായി അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ അപർണ മൾബറിയും ചിത്രത്തിലെത്തുന്നുണ്ട്.

ശുഭ ടീച്ചർ, സിന്ധു ടീച്ചർ, ആനന്ദ ജ്യോതി, ഹരി,അജയ് കല്ലായി, അനിൽ ബേബി, പി കെ അബ്ദുല്ല,സിനി എബ്രഹാം, ആൽബർട്ട് അലക്സ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. പ്രഭാവർമയുടെ വരികൾക്ക് യുനാസിയോ സംഗീതം നൽകി റോണി റാഫേലാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.

ഡി ഓ പി സജീഷ് രാജ് എഡിറ്റിങ്-ഹരി ജി നായർ , സാംസ് പ്രൊഡക് ഷൻ ഹൗസിന്റെ പേരിൽ മൻസൂർ പള്ളൂർ നിർമിച്ച സിനിമയുടെ കഥയും സംവിധാനവും ഇ എം അഷ്‌റഫ് ആണ് . കാഞ്ഞങ്ങാട് മാഹി കൊച്ചിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.അതെസമയം മൻസൂർ പള്ളൂർ രചിച്ച, അമേരിക്കക്കാരിയായ അപർണ്ണ മൾബറി മലയാളത്തിൽ പാടിയ സിനിമയുടെ പ്രൊമോഷൻ ഗാനം ഇപ്പോൾ വൈറലാണ് .

Monica Oru A.I Story Latest Movie News