ഏഷ്യൻ സിനിമയുടെ മാതാവ്; അരുണ വാസു​ദേവ് അന്തരിച്ചു

ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ്‌ പുരസ്കാരം അരുണയ്ക്കായിരുന്നു. സിനിമയിലും സെൻസർഷിപ്പിലും പാരിസിലെ സോർബോണിൽ നിന്ന് ഡോക്ടറേറ്റ് നേടി.

author-image
Anagha Rajeev
New Update
Aruna Vasudev
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ചലച്ചിത്ര നിരൂപകയും ചിത്രകാരിയും ഫെസ്റ്റിവൽ ക്യുറേറ്ററുമായ അരുണ വാസുദേവ് (88) അന്തരിച്ചു. ഏഷ്യൻ സിനിമയുടെ മാതാവ് എന്നാണ് അരുണ അറിയപ്പെട്ടിരുന്നത്. വാർ‌ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനവധി ഹ്രസ്വ ഡോക്യുമെന്ററികളും അരുണ നിർമ്മിച്ചിട്ടുണ്ട്.

ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ്‌ പുരസ്കാരം അരുണയ്ക്കായിരുന്നു. സിനിമയിലും സെൻസർഷിപ്പിലും പാരിസിലെ സോർബോണിൽ നിന്ന് ഡോക്ടറേറ്റ് നേടി. ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകൾ മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദ ആർട്സ് എ ദ ലെറ്റേഴ്സ് ബഹുമതിനൽകി ആദരിച്ചു.

1988 ൽ ഏഷ്യൻ സിനിമാ സംബന്ധിയായ ‘സിനിമായ’ എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ലതിക പട്ഗാവോങ്കർ, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേർന്ന് അരുണ വാസുദേവ് രചിച്ച ‘ബിയിങ് ആൻഡ് ബികമിങ്, ദ് സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം ഏഷ്യൻ സിനിമയെ സംബന്ധിച്ച നാഴികക്കല്ലായാണ് കണക്കാക്കുന്നത്.

സംവിധായകരായ അരവിന്ദനുമായും അടൂർ ​ഗോപാലകൃഷ്ണനുമായും അടുപ്പം സൂക്ഷിച്ചിരുന്നു. അന്തരിച്ച മുൻ നയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുൻ എംപി വരുൺ ഗാന്ധിയാണ് മരുമകൻ. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.

Aruna Vasudev