മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് നർത്തകിയും നടിയുമായ മേതിൽ ദേവിക. ഈ പ്രത്യേക ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ് എന്നാണ് അവർ പറഞ്ഞത്. കേസിൽ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തിൽ, എനിക്ക് സത്യം അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്’ എന്നും മേതിൽ ദേവിക പറഞ്ഞു.
ഹേമ കമ്മിറ്റി വന്നതോടെ യഥാർത്ഥ ആരോപണങ്ങളും വ്യാജ ആരോപണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് ആർക്കും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം. ഇല്ലെങ്കിൽ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആണായാലും പെണ്ണായാലും ഗുരുതരമായ കുറ്റങ്ങൾ നേരിടേണ്ടിവരും. റിപ്പോർട്ടിൻ്റെ പിന്നിലെ മുഴുവൻ ലക്ഷ്യവും നിസ്സാരമാക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗൗരവം കാണാതെ പോകരുത്.
ഇപ്പോഴും മുകേഷുമായി സൗഹൃദത്തിലാണ്. ഞങ്ങള്ക് ശത്രുക്കളായിരിക്കേണ്ട ആവശ്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ചെയ്യാനുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി’ എന്നും മേതിൽ ദേവിക പറഞ്ഞു.