'ജങ്കാർ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ചിത്രം അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും നേരിടേണ്ടിവരുന്ന സംഭവങ്ങളാണ് പ്രമേയമാകുന്നത്.

author-image
Anagha Rajeev
New Update
dfzS
Listen to this article
0.75x1x1.5x
00:00/ 00:00

അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ജങ്കാർ'. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുകയാണ്. ഒരു ത്രില്ലർ മൂഡ് തോന്നിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്.

എം. സി മുവീസിന്റെ ബാനറിൽ ബാബുരാജ് എം. സി. നിർമിക്കുന്ന ചിത്രം അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും നേരിടേണ്ടിവരുന്ന സംഭവങ്ങളാണ് പ്രമേയമാകുന്നത്. സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, ആലിയ, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബി കെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ(ഹിന്ദി )എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്. 

movie poster