സി.ഐ.ഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നാളെ തീയറ്ററുകളിൽ

സനൂപ് സത്യൻ സംവിധാനം ചെയുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ നീളെ റിലീസ് ചെയ്യും.

author-image
Rajesh T L
New Update
cid
Listen to this article
0.75x 1x 1.5x
00:00 / 00:00

സനൂപ് സത്യൻ സംവിധാനം ചെയുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ നീളെ റിലീസ് ചെയ്യും. മെയ്യ് 24 നായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപ്പിച്ചിരുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ സി.ഐ.ഡി രാമചന്ദ്രനായി എത്തുന്നത് ഷാജോൺ ആണ്. ഷാജോണിനെ കൂടാതെ അനുമോൾ, സുധീർ കരമന, ബൈജു സന്തോഷ്, പ്രേംകുമാർ, ശ്രീകാന്ത് മുരളി, ശങ്കർ രാമകൃഷ്ണൻ, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, പൗളി വിൽസൺ, തുഷാര പിള്ള, എൻ എം ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

എ.ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ, സംവിധായകൻ സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനൂപ് സത്യൻ, പ്രവീൺ എസ്, ശരത്ത് എസ്, അനീഷ് കൂട്ടോത്തറ, അജോ സാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. തിരക്കഥ സനൂപ് സത്യൻ, അനീഷ് വി ശിവദാസ് എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ സുധൻ രാജ്. ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും അനു ബി ഐവർ സംഗീതവും ദീപക് ചന്ദ്രൻ ഗാന രചനയും മനോജ് മാവേലിക്കര കലാസംവിധാനവും ഒക്കൽ ദാസ് മേക്കപ്പും റാണ പ്രതാപ് കോസ്റ്റ്യൂം ഡിസൈനും നിര്‍വ്വഹിക്കുന്നു. നജീം എസ് മേവറം സ്ക്രിപ്റ്റ് അസിസ്റ്റന്റും വിദ്യാസാഗർ സ്റ്റിൽസും വിസ്മയ, സാന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട, പി.ആർ.ഒ മഞ്ജു ഗോപിനാഥ്എന്നിവരാണ്. 

 

 

 

malayalam movies