റാം വരുന്നു; ആദ്യ ഭാഗം ഡിസംബറിൽ

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും ബാക്കിയാണ്. ഇതിനിടെ റാം സിനിമയെ കുറിച്ച് പല തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ചിത്രം നിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങളുണ്ടായി. ബഡജറ്റ് പ്രശ്നങ്ങൾ കൊണ്ടാണ് ചിത്രം നിർത്തിവെച്ചതെന്നായിരുന്നു പ്രചരിച്ച വാർത്ത.

author-image
Anagha Rajeev
New Update
fgtx
Listen to this article
0.75x 1x 1.5x
00:00 / 00:00

ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രമാണ് റാം.  ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിട്ട് നാലുവർഷത്തോളമായി. കോവിഡ് ഉയർത്തിയ ഭീഷണിയും അണിയറ പ്രവർത്തകരിൽ ഒരാൾക്ക് സംഭവിച്ച അപകടവും കാരണമായിരുന്നു ചിത്രീകരണം നീണ്ടു പോയത്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇനിയും ബാക്കിയാണ്. ഇതിനിടെ റാം സിനിമയെ കുറിച്ച് പല തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ചിത്രം നിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങളുണ്ടായി. ബഡജറ്റ് പ്രശ്നങ്ങൾ കൊണ്ടാണ് ചിത്രം നിർത്തിവെച്ചതെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രീകരണം പുനരാരംഭിക്കാൻ ഇരിക്കുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് രമേശ് പി പിള്ള.

രമേശ് നിർമിക്കുന്ന പുതിയ ചിത്രം ലെവൽ ക്രോസിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തൽ. ചിത്രം ആഗസ്റ്റിൽ ചിത്രീകരണം പുനരാരംഭിക്കും. ‌കൂടാതെ ചിത്രത്തിന്റെ ആദ്യഭാഗം 2024 ഡിസംബറിൽ റിലീസ് ചെയ്യുമെന്നം പ്രൊഡ്യൂസർ വ്യക്തമാക്കി. 126 ദിവസം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് ഇനി 50 ദിവസത്തോളമുള്ള ചിത്രീകരണം ബാക്കിയുണ്ട്.

ഓഗസ്റ്റ് ആദ്യം വാരം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിൽ 22 ദിവസത്തെ ഷൂട്ട് ടുണീഷ്യയിലാണ്. തുടർന്ന് 15 ദിവസത്തെ ഷൂട്ട് ലണ്ടനിലും നടത്തും. തുടർന്ന് മുംബൈയിലും ചെന്നൈയിലും കേരളത്തിലുമായി ചിത്രീകരണം നടക്കും. നേരത്തെ സിനിമയുടെ ചിത്രീകരണം നീളുന്നതിന്റെ കാരണം ജീത്തു ജോസഫും വെളിപ്പെടുത്തിയിരുന്നു. യുകെയിൽ വെച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്നങ്ങൾ ഉണ്ടാത്തിയിരുന്നു. 

നിലവിൽ  യുകെയിലെ വനമേഖലയിൽ ചിത്രീകരിച്ച സീനുകളുടെ തുടർച്ചയിൽ ആശങ്കയുണ്ട്. അവിടുത്തെ സീസണുകൾ മാറി മാറി വരുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണെന്നും ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മുമ്പ് ചിത്രീകരിച്ച സീനുകൾ ഒഴിവാക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.

മോഹൻലാലിനെ തന്നെ നായകനാക്കി നേര് എന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ഒടുവിൽ തീയേറ്ററുകളിൽ എത്തിയത്. ബേസിൽ ജോസഫ് നായകനാവുന്ന നുണക്കുഴിയാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. ഇതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രവും ജീത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു.

മോഹൻലാലിനും തൃഷയ്ക്കും പുറമെ ഇന്ദ്രജിത്ത്, ദുർഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് റാമിൽ മറ്റു പ്രധാന റോളുറകൾ അവതരിപ്പിക്കുന്നത്.

movie update