ധ്യാനിൻ്റെ 'കുഞ്ഞാടും കുടുംബ സ്ത്രീയും' ചിത്രത്തിലെ പുതിയ ​ഗാനം പുറത്ത്

author-image
Anagha Rajeev
New Update
gfvb
Listen to this article
0.75x 1x 1.5x
00:00 / 00:00

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'കുഞ്ഞാടും കുടുംബ സ്ത്രീയും' ചിത്രത്തിലെ പുതിയ ​ഗാനം പുറത്ത്. എം.ജി. ശ്രീകുമാർ, റിമി ടോമി, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ​ഗാനം ആലാപിച്ചത്. ‌ മഹേഷ് പി. ശീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ചുരുങ്ങിയ നേരംകൊണ്ട് ശ്രദ്ധനേടുകയാണ്.

വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥയുടെ സഞ്ചാരം. ഒരു വശത്ത് നാട്ടിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര, പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം, ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ്. ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.  ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമിക്കുന്ന ചിത്രം മെയ് 31-ന് തിയേറ്ററുകളിലെത്തും.

 

movie updates