കൈദിയല്ല, കാർത്തിയുടെ ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു

'സർദാർ 2' ന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും, കാർത്തിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും സർദാർ 2. ചിത്രത്തിന്റെ പകുതിയോളം അസർബൈജാനിലും കസാക്കിസ്താനിലെയും ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുക.

author-image
Anagha Rajeev
New Update
fffffffffffffffffff
Listen to this article
0.75x1x1.5x
00:00/ 00:00

ആരാധകർ ഏറേ ആവേശത്തോടെ കാത്തിരിക്കുന്ന കാർത്തി ചിത്രങ്ങളിൽ ഒന്നാണ് കൈദി 2. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദിയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് കാർത്തിയും ലോകേഷും മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാർത്തിയുടെ മറ്റൊരു ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. പി എസ് മിത്രൻ സംവിധാനം ചെയ്ത സർദാറിന്റെ രണ്ടാം ഭാഗമായി സർദാർ 2 വാണ് അണിയറയിൽ ഒരുങ്ങുന്നത്.

പി എസ് മിത്രൻ സംവിധാനം ചെയ്ത സർദാർ വൻ ഹിറ്റായിരുന്നു. കാർത്തി ഇരട്ടവേഷത്തിൽ എത്തിയ സർദാർ 2022 ൽ ദീപാവലിക്കാണ് റിലീസ് ചെയ്തത്. സ്‌പൈ സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരേസമയം ഒരുങ്ങുന്നുണ്ട്. റാഷിഖന്നയായിരുന്നു സർദാറിൽ നായികയായി അഭിനയിച്ചത്.

'സർദാർ 2' ന്റെ ഷൂട്ടിംഗ് ജൂലൈയിൽ ആരംഭിക്കും, കാർത്തിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും സർദാർ 2. ചിത്രത്തിന്റെ പകുതിയോളം അസർബൈജാനിലും കസാക്കിസ്താനിലെയും ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുക. ശേഷിക്കുന്ന ഭാഗങ്ങൾ ചെന്നൈയിലും ഹൈദരാബാദിലും ചിത്രീകരിക്കും.

അതേസമയം എൽസിയുവിന്റെ ഭാഗമായ കൈദി 2 ഒരുങ്ങുമ്പോൾ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ വിക്രം, റോളക്‌സ്, ലിയോ തുടങ്ങിയവർ കൈദി 2 വിൽ ഉണ്ടാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. നിലവിൽ നളൻ കുമാരസാമി, പ്രേംകുമാർ എന്നിവരുടെ ചിത്രങ്ങളിലാണ് കാർത്തി അഭിനയിക്കുന്നത്.

movie updates