'ദ ഗോട്ടി'ന്റെ സർപ്രൈസ് പൊളിച്ച് യുവൻ ശങ്കർരാജ

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർരാജ ഗോട്ടിന്റെ പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുന്നത്. ഗോട്ടിൽ വിജയ് രണ്ട് ഗാനം ആലപിക്കുന്നുണ്ടെന്നാണ് യുവൻ ആരാധകരെ അറിയിച്ചിരിക്കുന്നത്.

author-image
Anagha Rajeev
New Update
rfddddddddddddd
Listen to this article
0.75x 1x 1.5x
00:00 / 00:00

ദ ഗോട്ട്’ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഡീ ഏജിങ് ടെക്നോളജി ഉപയോഗിച്ച് വിജയെ ചെറുപ്പക്കാരനായി കാണാം എന്ന വാർത്തയും പുറത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ ഏറെ ആകാംഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. ഗോട്ടിലെ മറ്റൊരു സർപ്രൈസ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർരാജ ഗോട്ടിന്റെ പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുന്നത്. ഗോട്ടിൽ വിജയ് രണ്ട് ഗാനം ആലപിക്കുന്നുണ്ടെന്നാണ് യുവൻ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് രണ്ട് ഗാനം ആലപിക്കുന്നത്. ഏപ്രിൽ 14 ന്, വിജയ് ആലപിച്ച ആദ്യ സിംഗിൾ ‘വിസിൽ പോഡു’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചതും.

ചിത്രത്തിന്റെ വിഎഫ്എക്‌സ് പൂർത്തിയാക്കിയ വിവരം സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സയൻസ് ഫിക്ഷനായാണ് ഒരുങ്ങുന്നത്. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും.

സെപ്റ്റംബർ 5ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, സ്‌നേഹ, ലൈല എന്നിവരുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ അന്തരിച്ച ക്യാപ്റ്റൻ വിജയകാന്തിനെയും ഈ സിനിമയിൽ എത്തിക്കും എന്നാണ് വിവരം.

 

movie updates