മമിത ബൈജു വീണ്ടും തമിഴിലേക്ക്

മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം തിയറ്ററുകളിൽ എത്തിയത്. ജി വി പ്രകാശ് കുമാർ നായകനായെത്തിയ റിബൽ എന്ന ചിത്രമാണത്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിലും നായികയായി മമിത എത്തുകയാണ്.

author-image
Anagha Rajeev
New Update
Mamitha Baiju
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രേമലുവിൻ്റെ വിജയം മമിത ബൈജുവിന് വലിയ കരിയർ ബ്രേക്കാണ് നേടിക്കൊടുത്തത്. മലയാളികൾക്ക് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.  പ്രേമലുവിന് പിന്നാലെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം തിയറ്ററുകളിൽ എത്തിയത്. ജി വി പ്രകാശ് കുമാർ നായകനായെത്തിയ റിബൽ എന്ന ചിത്രമാണത്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിലും നായികയായി മമിത എത്തുകയാണ്.

സംവിധായകനായും നടനായും തിളങ്ങിയ പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥൻ ആയിരുന്നു. കോമാളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കീർത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന പ്രദീപ് രംഗനാഥൻറെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം.

അതേസമയം മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദർശനത്തിനെത്താനുമുണ്ട്. അരുൺ വിജയ്‌യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാൻ ആണ് അത്. 

movie updates