വൻ പ്രേക്ഷകപ്രീതി സ്വന്തമാക്കി തിയേറ്ററുകളിൽ കുതിക്കുകയാണ് ആസിഫ് അലി, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് സംവിധാനംചെയ്ത തലവൻ. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മികച്ച ടീം തന്നെയാണ് ചിത്രത്തിനുവേണ്ടി അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പരിപൂർണതയിലെത്തിക്കാൻ നടത്തിയ ഓട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സഹ കലാസംവിധായകനായ അനൂപ് ചാലിശ്ശേരി
സിനിമയിലെ ഒരു രംഗത്തിലേക്ക് ഒറിജിനൽ പനമ്പട്ടയും ആനപ്പിണ്ടവും വേണം. ഈ രംഗം ചിത്രീകരിക്കുന്നതിന് ആനപ്പിണ്ടം സംഘടിപ്പിക്കാനായി ഓടിയ ഓട്ടത്തേക്കുറിച്ചാണ് അനൂപ് ചാലിശ്ശേരി ഫെയ്സ്ബുക്കിൽ കുറിച്ചത്. 'തലവൻ'സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുമ്പോൾ സിനിമയുടെ പിന്നാമ്പുറത്ത് നിന്ന് ആരും പറയാത്ത ഒരു കഥൈ സൊല്ലട്ടുമാ.... എന്ന ആമുഖത്തോടെയാണ് അനൂപ് കുറിപ്പ് ആരംഭിക്കുന്നത്.