പാർവതി തിരുവോത്തും ഉർവശിയും ഒന്നിക്കുന്നു;  ഉള്ളൊഴുക്കിന്റെ പോസ്റ്റർ പുറത്ത്

സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമി പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 61 ാമത് ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി. തുടർന്ന് കന്യക എന്ന ചിത്രത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു.

author-image
Anagha Rajeev
New Update
sdxx
Listen to this article
0.75x1x1.5x
00:00/ 00:00

നടിമാരായ പാർവതി തിരുവോത്തും ഉർവശിയും പ്രധാനവേഷങ്ങളിലെത്തുന്ന ഉള്ളൊഴുക്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുശിൽ ശ്യാമാണ് സംഗീത സംവിധായകൻ. ബോളിവുഡിലെ പ്രശസ്ത നിർമാതാവ് റോണി സ്‌ക്രുവാലയാണ് നിർമാതാക്കളിൽ ഒരാൾ. ഹണി ട്രെഹാൻ, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിർമാതാക്കൾ. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമി പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 61 ാമത് ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി. തുടർന്ന് കന്യക എന്ന ചിത്രത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആൻഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകൻ കൂടിയാണ് ക്രിസ്റ്റോ.

പാർവതി കഴിഞ്ഞ രണ്ടു വർഷത്തോളമായി മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല. 2022ൽ പുറത്തിറങ്ങിയ പുഴുവാണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ.

movie updates