ദുബായ് ജോസ്; 20 വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി റിയാസ്  ഖാൻ

ഇരുപതു വർഷങ്ങൾക്ക് മുൻപ് ചെയ്ത കഥാപാത്രം ഇപ്പോൾ വീണ്ടും ആളുകൾ ഓർത്തെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരുപാട് ആളുകൾ തന്നെ ഇതു കണ്ട് വിളിക്കുന്നുണ്ടെന്നും റിയാസ് പറയുന്നു.

author-image
Anagha Rajeev
New Update
ed
Listen to this article
0.75x 1x 1.5x
00:00 / 00:00

സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരിക്കുകയാണ് റിയാസ് ഖാന്‍റെ ദുബായ് ജോസ് എന്ന കഥാപാത്രം. 20 വർഷം മുമ്പ് 'ജലോത്സവം' എന്ന  ചിത്രത്തിൽ റിയാസ് ഖാൻ ചെയ്ത വില്ലൻ കഥാപാത്രമായ ദുബായ് ജോസിന്‍റെ 'അടിച്ചു കേറിവാ' എന്ന ഡയലോഗാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞിരിക്കുന്നത്. അതിനിടയിൽ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ രസകരമായൊരു വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് റിയാസ് ഖാൻ.

 ഇരുപതു വർഷങ്ങൾക്ക് മുൻപ് ചെയ്ത കഥാപാത്രം ഇപ്പോൾ വീണ്ടും ആളുകൾ ഓർത്തെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരുപാട് ആളുകൾ തന്നെ ഇതു കണ്ട് വിളിക്കുന്നുണ്ടെന്നും റിയാസ് പറയുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ചെറിയ കഥാപാത്രമായിരുന്നു ദുബായ് ജോസെന്നും പിന്നീട് കൂടുതൽ സീനുകൾ എഴുതിച്ചേർക്കുകയായിരുന്നുവെന്നും റിയാസ് കൂട്ടിച്ചേർത്തു.

 കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ജലോത്സവം. അതിലെ എന്റെ കഥാപാത്രമാണ് ദുബായ് ജോസ്. ആ കഥാപാത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് കാണുമ്പൊൾ സന്തോഷമുണ്ട്. നമ്മൾ അഭിനയിച്ച ഒരു കഥാപത്രം വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. അന്ന് ആ കഥാപാത്രം നന്നായി ചെയ്തത് കൊണ്ടാണല്ലോ ഇപ്പോഴും ആളുകൾ അത് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും റിയാസ് ഖാൻ അറിയിച്ചു.

സിനിമയില്‍ നായകനായി എത്തി പിന്നീട് മാസ് വില്ലനായി മാറിയ താരമാണ് റിയാസ് ഖാന്‍. നായകനാകാന്‍ വേണ്ടി മാത്രം സിനിമയിലേയ്‌ക്കെത്തിയ റിയാസ് തന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പലപ്പോഴായി റിയാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ വില്ലനായി അഭിനയിച്ചശേഷമാണ് മലയാളികൾക്കിടയിൽ റിയാസ് ഖാൻ എന്ന നടൻ തരം​ഗമായി തുടങ്ങിയത്.

movie updates