തലവന്‍ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വി. എന്‍ വാസവൻ

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ അവതരിപ്പിക്കുന്നത്.

author-image
Anagha Rajeev
Updated On
New Update
fr
Listen to this article
0.75x 1x 1.5x
00:00 / 00:00

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന്‍ - ആസിഫ് അലി കോംബോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍. ചിത്രത്തിന്റെ വിജയാഘോഷത്തിൽ മന്ത്രി വി. എന്‍ വാസവനും പങ്കുചേര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വിഎന്‍ വാസവന്‍ തലവന്‍ ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

movie updates