മോൺസ്റ്ററിന്റെ ക്ഷീണം മാറ്റാൻ മോഹൻലാലും വൈശാഖും ഒന്നിക്കുന്നു

”അന്ന് മോൺസ്റ്ററിന് പകരം ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ സിനിമയായിരുന്നു. അന്ന് അത് നടന്നില്ല. എന്നാൽ അത് സംഭവിക്കും അവർ തന്നെയാണ് അത് നിർമ്മിക്കുന്നത്. അതിന്റെ ഡേറ്റും കാര്യങ്ങളും ആളുകൾ എല്ലാം ഒന്നിച്ച് വന്നാൽ അത് സംഭവിക്കും. വൻ പരിപാടിയാണ് അത്.”

author-image
Anagha Rajeev
New Update
fgg
Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിൽ ഒന്നായിരുന്നു 2022ൽ പുറത്തിറങ്ങിയ ‘മോൺസ്റ്റർ’ എന്ന ചിത്രം. മോഹൻലാലിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകൻ’ ഒരുക്കിയ സംവിധായകൻ വൈശാഖ് ആണ് മോൺസ്റ്റർ എന്ന ചിത്രവും ഒരുക്കിയത്. എന്നാൽ തുടർന്നെത്തിയ വൈശാഖ് ചിത്രം ‘ടർബോ’ വൻ വിജയമാണ് നേടിയിരിക്കുന്നത്.

മമ്മൂട്ടി നായകനായ ടർബോ 60 കോടിക്കടുത്ത് ബോക്‌സ് ഓഫീസിൽ നിന്നും നേടിക്കഴിഞ്ഞു. ഇതോടെ മോൺസ്റ്ററിന്റെ ക്ഷീണം തീർക്കുമെന്നും മോഹൻലാലിനൊപ്പം പുതിയൊരു പ്രോജക്ട് ചെയ്യാനുള്ള പദ്ധതിയിലാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വൈശാഖ്.

”അന്ന് മോൺസ്റ്ററിന് പകരം ചെയ്യേണ്ടിയിരുന്നത് മറ്റൊരു വലിയ സിനിമയായിരുന്നു. അന്ന് അത് നടന്നില്ല. എന്നാൽ അത് സംഭവിക്കും അവർ തന്നെയാണ് അത് നിർമ്മിക്കുന്നത്. അതിന്റെ ഡേറ്റും കാര്യങ്ങളും ആളുകൾ എല്ലാം ഒന്നിച്ച് വന്നാൽ അത് സംഭവിക്കും. വൻ പരിപാടിയാണ് അത്.”

”മോൺസ്റ്ററിന്റെ ക്ഷീണമൊക്കെ അന്ന് മാറ്റും. അത് വൻ പരിപാടി ആയിരിക്കും” എന്നാണ് വൈശാഖ്  അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

movie updates