സൗദി അറേബ്യയിൽ ഏറ്റവും പണം വാരിയ മലയാള ചിത്രം: റെക്കോഡുമായി ടർബോ

സൗദി അറേബ്യയിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരിക്കുകയാണ് ടർബോ. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിൻറെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്

author-image
Anagha Rajeev
Updated On
New Update
turbo
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: മമ്മൂട്ടി നായകനായ  ചിത്രമാണ് ടർബോ. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് ദിന കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു. ഇപ്പോഴിതാ പുതിയ റെക്കോഡ് കൂടി തീർത്തിരിക്കുകയാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രം. 

സൗദി അറേബ്യയിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരിക്കുകയാണ് ടർബോ. ഇത് സംബന്ധിച്ച അറിയിപ്പ് ചിത്രത്തിൻറെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സോഫീസിൽ ചിത്രം ഇതിനകം 50 കോടി കടന്നിട്ടുണ്ട്. രണ്ടാം വാരാന്ത്യത്തിൽ മികച്ച കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്. 

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തിൽ മമ്മൂട്ടി എത്തുമ്പോൾ മറ്റ് സുപ്രധാന വേഷങ്ങളിൽ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

movie updates