ആസിഫ് അലി അമല പോൾ ഒന്നിക്കുന്ന ‘ലെവൽ ക്രോസ്’ ടീസർ പുറത്ത്

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലെവൽ ക്രോസ്’ എന്ന സിനിമയുടെ ടീസർ എത്തി. അർഫാസ് അയൂബ് ആണ് സംവിധാനം. ജീത്തു ജോസഫ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടേതാി അവസാനം റിലീസ് ചെയ്ത ‘തലവൻ’ തിയറ്ററുകളിൽ മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് വേറിട്ടു നിൽക്കുന്ന വേഷവുമായി ആസിഫ് എത്തുന്നത്.

ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ‘ലെവൽ ക്രോസി’നുണ്ട്. ബിഗ് ബജറ്റ് ചിത്രം ‘റാ’മിന്റെ നിർമാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടേതായി റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാൽ ചന്ദ്രശേഖർ സംഗീതം. കഥയും തിരക്കഥയും അർഫാസിന്റേതാണ്.

 

 

movie updates