33 വർഷങ്ങൾക്ക് ശേഷം കത്തനാരെ കാണാൻ  ഗന്ധർവൻ വരുന്നു

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കത്താനാരിൽ’ അഭിനയിക്കാൻ ‘ഗന്ധർവ’നെത്തുന്നു. പത്മരാജന്റെ ഗന്ധർവനായി മലയാളികൾക്ക് മുന്നിലെത്തിയ നിതീഷ് ഭരദ്വാജാണ് 33 വർഷങ്ങൾക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്. മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാൻ ഗന്ധർവനിലേത്.

 അതിനുശേഷം ഹിന്ദിയിൽ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളത്തിൽ തിരിച്ചെത്തിയില്ല. 2018ൽ റിലീസ് ചെയ്ത ‘കേദാർനാഥ്’ എന്ന ബോളിവുഡ് സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.അതേസമയം അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, വികാസ് മാനികേത് തുടങ്ങിയ വമ്പൻ താരങ്ങളാണ് ജയസൂര്യ ചിത്രമായ കത്തനാരിൽ അണിനിരക്കുന്ന.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ​ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.

movie updates