മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം; കനകരാജ്യത്തിന്റെ റിലീസിന് ഒരുങ്ങുന്നു

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ദ്രൻസ് മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത്.   ജൂലൈ 5-ന് ചിത്രം തീയറ്ററുകളിൽ എത്തും. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.

'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹരിനാരായണൻ്റെ വരികൾക്ക് അരുൺ മുരളീധരനാണ് ഈണം പകർന്നിരിക്കുന്നത്.

movie updates