ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്  ഒന്നിക്കുന്ന 'നടന്ന സംഭവം' ട്രെയിലർ പുറത്ത്

ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ജൂൺ 21നാണ് റിലീസ് ചെയ്യുന്നത്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'നടന്ന സംഭവ'ത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരു ഫൺ-ഫാമിലി എന്റർടെയ്നറാണ് സിനിമ. ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ജൂൺ 21നാണ് റിലീസ് ചെയ്യുന്നത്.

മറഡോണ എന്ന ശ്രദ്ധേയമായ ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിർമ്മിക്കുന്നത് മെക്സിക്കൻ‌ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേർന്നാണ്. കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ​ഗോപിനാഥനാണ് തിരകഥ. 

ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

movie updates