അനു മോഹനും അതിഥി രവിയും ഒന്നിക്കുന്ന ചിത്രം;  ത്രില്ലടിപ്പിക്കുന്ന ട്രെയിലറുമായി 'ബി​ഗ് ബെൻ'

അനുമോഹൻ, അതിഥി രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവൻ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്.

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അ​ഗസ്റ്റിൻ എഴുതി സംവിധാനം ചെയ്യുന്ന 'ബി​ഗ് ബെൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. യു.കെയിലെ മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരുങ്ങുന്ന ഒരു ഫാമിലി ത്രില്ലർ ഡ്രാമയാണിത്.

അനുമോഹൻ, അതിഥി രവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവൻ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്.

നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പോലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുകയാണ്. എന്നാൽ ജീൻ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങൾ അവരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ജീൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീൻ ആൻ്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹൻ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. 

നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തിൽ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകൻ ബിനോ അ​ഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായിച്ചു. പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് ബി​ഗ് ബെന്നിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

movie updates