തിരക്കഥാകൃത്തും സഹ സംവിധായകനുമായിരുന്ന ദേവദത്ത് ഷാജി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ‘ധീരൻ’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദേവദത്ത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമൽ നീരദ് ചിത്രം ‘ഭീഷ്മപർവ്വ’ത്തിന് ശേഷം ദേവദത്ത് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ധീരൻ. ‘വികൃതി’ , ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിയ്ക്കുന്നത്.
ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
