രോമാഞ്ചമുണ‍ർത്തി പെപ്പെ 'ദാവീദ്' മോഷൻ പോസ്റ്റ‍ർ

ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

author-image
Anagha Rajeev
New Update
peppe
Listen to this article
0.75x 1x 1.5x
00:00 / 00:00

 മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോൺ നിർമിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. 'ദാവീദ്' എന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് നായകനാവുന്നത്. ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാർഷ്യൽ ആർടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ടോം ജോസഫും എബി അലക്സ്‌ അബ്രഹമും ചേർന്ന് ആദ്യ ക്ലാപ് അടിച്ചു. ഹിന്ദി ദൃശ്യം സംവിധാനം ചെയ്ത അഭിഷേക് പതക് സ്വിച്ച് ഓൺ നിർവഹിച്ചു. സംവിധായകരായ ജിയോ ബേബി, ടിനു പപ്പച്ചൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

movie updates Malayalam Movie News