നിവിൻ പോളി, റാം ചിത്രമായ ഏഴ്‌ കടൽ ഏഴ് മലൈയിലെ  പുതിയ ഗാനം പുറത്തിങ്ങി.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ  കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

 നിവിൻ പോളി നായകനായി  റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി.  സന്തോഷ് നാരായണനും യുവൻ ശങ്കര്‍ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ  എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ്  പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന  ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.

 അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ  കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

 നിവിൻ പോളിക്ക് പുറമേ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്.

നായികയായി എത്തുന്നത് അഞ്ജലി.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാമ്പരം.പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

 മറ്റ്‌ സാങ്കേതിക പ്രവർത്തകർ  ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

movie updates