നാനി ശൈലേഷ് കോലാനു ചിത്രം ഹിറ്റ് 3; 2025 മെയ് 1-ന് റിലീസ്

ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ വേഷമിടുന്നത്

author-image
Anagha Rajeev
New Update
hit3
Listen to this article
0.75x 1x 1.5x
00:00 / 00:00

സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' സ്നീക്ക് പീക് പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.

ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ വേഷമിടുന്നത്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ -  കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, വി എഫ് എക്സ് സൂപ്പർവൈസർ: VFX DTM, ഡി ഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

movie update