കുടുംബ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ പുത്തൻ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാൻ, നായികയായ മീനാക്ഷി ചൗധരി എന്നിവരും ഇവരുടെ കഥാപാത്രങ്ങളുടെ മകനായെത്തുന്ന കുട്ടിയുമുൾപ്പെടുന്ന ഒരു ഫാമിലി പോസ്റ്ററാണ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്.

author-image
Anagha Rajeev
New Update
lucky basker
Listen to this article
0.75x 1x 1.5x
00:00 / 00:00

തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളിലൊരാളായ ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ പുതിയ പോസ്റ്റർ എത്തി. വിനായക ചതുർഥി ദിനം പ്രമാണിച്ചാണ് ഈ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ, നായികയായ മീനാക്ഷി ചൗധരി എന്നിവരും ഇവരുടെ കഥാപാത്രങ്ങളുടെ മകനായെത്തുന്ന കുട്ടിയുമുൾപ്പെടുന്ന ഒരു ഫാമിലി പോസ്റ്ററാണ് ഇത്തവണ റിലീസ് ചെയ്തിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. 2024  ഒക്ടോബർ 31- ന് ചിത്രം ആഗോള റിലീസായെത്തും. ദീപാവലി റിലീസായി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്കർ പ്രദർശനത്തിനെത്തുക. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. 


1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ  ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിആർഒ- ശബരി.

movie update