അദ്വയ്- പി രവിശങ്കർ ചിത്രം 'സുബ്രമണ്യ'; ഫസ്റ്റ്  ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ശിവരാജ് കുമാർ

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുബ്രഹ്മണ്യനായി അദ്വയെ അവതരിപ്പിക്കുന്നു. നീളമുള്ള മുടിയും താടിയുമായി, പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ച് ഗംഭീര ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അദ്വയെ അവതരിപ്പിച്ചിരിക്കുന്നത്.

author-image
Anagha Rajeev
Updated On
New Update
subramanya-movie
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ ഫസ്റ്റ് ലുക്ക് കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ പുറത്ത് വിട്ടു. വിനായക ചതുർഥി ദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. പി രവിശങ്കറിന്റെ മകൻ അദ്വയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. എസ്ജി മൂവി ക്രിയേഷൻസിന്റെ ബാനറിൽ തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തിരുമൽ റെഡ്ഡിയും അനിൽ കഡിയാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാന്റസി- അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്ന 'സുബ്രമണ്യ'  ശ്രീമതി പ്രവീണ കഡിയാലയും ശ്രീമതി രാമലക്ഷ്മിയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പ്രീ-ലുക്ക് അടുത്തിടെ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുബ്രഹ്മണ്യനായി അദ്വയെ അവതരിപ്പിക്കുന്നു. നീളമുള്ള മുടിയും താടിയുമായി, പ്രത്യേകം രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ച് ഗംഭീര ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അദ്വയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാട്ടിനുള്ളിലെ നിഗൂഢമായ കവാടത്തിനടുത്ത് ഗുണ്ടകൾ അദ്വയ് കഥാപാത്രത്തെ പിന്തുടരുന്ന ദൃശ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 60 ശതമാനത്തോളം ജോലികൾ പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ മുംബൈയിലെ  റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലുള്ള പ്രശസ്ത സ്റ്റുഡിയോകളിൽ വിഎഫ്എക്സ്, സിജിഐ ജോലികളും നടന്നു കൊണ്ടിരിക്കുന്നു.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം- വിഘ്നേഷ് രാജ്, സംഗീതം- രവി ബസ്‌റൂർ, എഡിറ്റർ- വിജയ് എം കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഉല്ലാസ് ഹൈദുർ, പിആർഒ- ശബരി.

movie update