റാം പൊത്തിനേനി നായകനായ ഡബിൾ സ്മാർട്ടിലെ മാസ്സ് ഡാൻസ് ഗാനമെത്തി

ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തെലുങ്ക് താരം റാം പൊത്തിനേനിയെ നായകനാക്കി സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾ സ്മാർട്ട്. ഈ വർഷം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തുന്ന ഡബിൾ സ്മാർട്ടിലെ മാസ്സ് ഗാനമായ സ്റ്റെപ് മാർ പ്രേക്ഷകരുടെ മുന്നിലെത്തി. ഒരു മെഗാ മാസ്സ് ഡാൻസ് ഗാനമായി രൂപപെടുത്തിയിരിക്കുന്ന സ്റ്റെപ് മാറിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ജയദേവൻ വാസുദേവൻ അടൂർ, സാഹിതി എന്നിവർ ചേർന്നാണ്. വിഷ്ണു സുഗതനാണ് ഇതിന്റെ മലയാളം പതിപ്പിന്റെ വരികൾ രചിച്ചത്.

ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ എന്നിവരാണ്. പിആർഒ ശബരി.

movie updates