ഇനിയൊന്നു മാറ്റിപിടിക്കാം; മുഞ്ജ്യയില്‍ താരമായി സിജിഐ കഥാപാത്രം

നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസിന്റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണിത്. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലും എത്തുന്നു.

author-image
Athira Kalarikkal
New Update
munjya

Movie Poster

Listen to this article
0.75x 1x 1.5x
00:00 / 00:00

കോവിഡ് കാലത്തിന് ശേഷം ഹോളിവുഡ് സിനിമയില്‍ താഴ്ചയായിരുന്നു. ഇപ്പോള്‍ ഹോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രം 100 കോടിപ്പോലും കടക്കാത്ത സ്ഥിതിയാണ്. എന്നാല്‍ ചില ചിത്രങ്ങളാകട്ടെ താരപകിട്ടില്ലാതെയാണ് പ്രേക്ഷകപ്രീതി നേടുന്നത്. അങ്ങനെയൊരു എന്‍ട്രിയാണ് ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത സൂപ്പര്‍നാച്ചുറല്‍ കോമഡി ഹൊറര്‍ ചിത്രം മുഞ്ജ്യയില്‍. 

നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസിന്റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണിത്. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലും എത്തുന്നു. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ചിത്രം ഇതിനകം നേടിയിരിക്കുന്നത് 118.51 കോടിയാണ്. 30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്ന നിലയില്‍ നോക്കുമ്പോള്‍ മികച്ച വിജയമാണ് ചിത്രം നേടികൊടുത്തത്. കല്‍ക്കി 2898 എഡി ചിത്രം എത്തിയതോടെ മുഞ്ജ്യയുടെ പ്രതിദിന കളക്ഷനില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.

 

box office collection hollywood