സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

2013ല്‍ പുറത്തിറങ്ങിയ 'ഫിലിപ്പ് ആന്‍ഡ് മങ്കിപെന്‍' എന്ന ചിത്രത്തിനു സംഗീതമൊരുക്കിയത് രാഹുലായിരുന്നു.  

author-image
anumol ps
New Update
rahul s

വിവാഹനിശ്ചയ ചടങ്ങില്‍ നിന്ന്

Listen to this article
0.75x1x1.5x
00:00/ 00:00

നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

എറണാകുളത്തെ ഫ്‌ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂണ്‍ 12നാണ് വിവാഹം. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ 'ഫിലിപ്പ് ആന്‍ഡ് മങ്കിപെന്‍' എന്ന ചിത്രത്തിനു സംഗീതമൊരുക്കിയത് രാഹുലായിരുന്നു.  

musician engagement rahul subramanyan