naga chaitanya sai pallavi film thandel latest update out
നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമാണ് തണ്ടേൽ. സായ് പല്ലവിയാണ് നായിക.തണ്ടേല്ലിന്റെ ചിത്രീകരണത്തിനായി ഇരുവരും ശ്രീകാകുളത്താണ് എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ശ്രീകാകുളത്തുള്ള ചിത്രീകരണം അടുത്തിടെ പൂർത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.ഒരു പ്രണയ കഥയാണ് തണ്ടേൽ. നായകൻ നാഗചൈതന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിൽ 2018ൽ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ ഞാൻ ചെയ്യാത്ത ഒരു കഥാപാത്രമാണ് തണ്ടേലിലേത്. അതിന്റെ ആവേശത്തിലാണ് എന്നും തണ്ടേലിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു.
അതെസമയം സ്വന്തം അവകാശങ്ങൾക്കായി പോരാടുന്ന യുവതിയായിട്ടാണ് സായ് പല്ലവി തണ്ടേലിൽ വേശമിടുന്നത്.മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നാഗചൈതന്യയുടെ ജോഡിയായാണ് സായ് പല്ലവി എത്തുന്നത്.നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചന്ദൂ മൊണ്ടേടിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഏറെ ആവേശത്തോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തിൽ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തിൽ ശിവകാർത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോർട്ടുണ്ട്.. കമൽഹാസന്റെ രാജ് കമൽ നിർമിക്കുന്ന ചിത്രമായ ശിവകാർത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.