Dear Students Movie Motion poster
നിവിൻ പോളി-നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ഡിയർ സ്റ്റുഡൻസ്' എന്നാണ് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും താര ജോഡികളാവുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി, അൾട്രാ എന്നിവയുമായി ഒത്തുചേർന്ന് പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
2019 ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' ചിത്രത്തിലെ നിവിൻ പോളി-നയൻതാര തറ ജോഡിക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 'ഡിയർ സ്റ്റുഡൻസ്'ൻറെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൻറെ മോഷൻ പോസ്റ്റർ കൺസെപ്റ്റ്: ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ, മോഷൻ പോസ്റ്റർ: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ, പോസ്റ്റർ ഡിസൈൻ: ടൂണി ജോൺ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദർ, പിആർഒ: ശബരി.