സോഷ്യൽ മീഡിയ കത്തിച്ച് പുത്തൻ ലുക്കിൽ മമ്മൂക്ക; ഫോട്ടോയ്ക്കു പിന്നിൽ ഷാനി ഷകി

റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

author-image
Vishnupriya
Updated On
New Update
mammoty

മമ്മൂട്ടി, ഷാനി ഷകി

Listen to this article
0.75x 1x 1.5x
00:00 / 00:00

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ ലുക്കിലെ മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ള ടീഷർട്ടും ബ്ളൂ ജീൻസും അണിഞ്ഞ് തലയിൽ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന താരത്തിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍തരംഗമാവുകയാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ, നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ. ജയസൂര്യ, വിജയ് യേശുദാസ്, അതിഥി രവി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തെ പ്രശംസിച്ചെത്തിയത്.

'ഞങ്ങൾ കുറച്ചു ചെറുപ്പക്കാരെ കൂടി ഓർക്കണേ മമ്മൂക്ക ...'  എന്നിങ്ങനനെ നിരവധി രസകരമായ കമെന്റുകളും പോസ്റ്റിനു താഴെ വരുന്നത്.

mammooty shani shaki